ശ്രീനഗര്‍: ജമ്മുവിനെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ജമ്മു വിമാനത്താളം ലക്ഷ്യമാക്കി അയച്ച എട്ട് മിസൈലുകളും 50 ഡ്രോണുകളും എസ് 400 എയര്‍ ഡിഫന്‍സ് സംവിധാനം ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തു. ജമ്മു വിമാനത്താവളം തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് പാ ക്കിസ്ഥാന്‍ നടത്തിയത്. , രജപുരി, അക്‌നോര്‍ എന്നിവിടങ്ങളിലും ഡ്രോണ്‍ ഭീഷണി നേരിടുന്നുണ്ട്. ജമ്മുവില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കയാണ്. പ്രദേശവാസികളോടെല്ലാം ലൈറ്റ് അണയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രി 8.45 ഓടെയാണ് മിസൈലുകളും കൂട്ടത്തോടെ ഡ്രോണുകള്‍ അയച്ച്് പാക്കിസ്ഥാന്‍ ആക്രമണം . പഞ്ചാബിനു നേരെയും പാക് വ്യോമാക്രമണം നടത്തുന്നുണ്ടെന്നാണ്. വിവരം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മുവിലെ റോഡുകളെല്ലാം അടച്ചു.