കോഴിക്കോട് : കേരളത്തിലെ നഗരങ്ങള്‍ക്ക് ആധുനിക മുഖഛായ നല്‍കുന്നതില്‍ പ്രധാന സംഭാവന നല്‍കിയ ആര്‍ക്കിട്ടെക്റ്റായിരുന്നു എന്‍ എം സലീമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
അരനൂറ്റാണ്ടുകാലം ആര്‍ക്കിട്ടെക്ചര്‍ രംഗത്തു സജീവമായി നിന്ന അദ്ദേഹം കേരളത്തിലെയും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഒട്ടേറെ വന്‍കിട പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തു. അദ്ദേഹത്തിന്റെ വാസ്തുശില്പ വൈദഗ്ധ്യത്തിന്റെയും കലാപരതയുടെയും നിദര്‍ശനങ്ങളാണ് ഈ പദ്ധതികളെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
......