കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിവേഗം രാജിവെച്ചു. കണ്ണൂരിലെ വസതിയില്‍ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നാളെ രാജിവയ്ക്കുമെന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ നല്‍കിയിരുന്ന സൂചന. അതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനം അതിവേഗം പിണറായി രാജിവച്ചിരിക്കുന്നത്.