കര്‍ണാടക മുഖ്യമന്ത്രിയായി ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും; ഒപ്പം രണ്ട് മലയാളി മന്ത്രിമാരും
 



ബംഗളൂരു: കര്‍ണാടക പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡി കെയ്‌ക്കൊപ്പം പതിനൊന്ന് മന്ത്രിമാരും നാളെത്തന്നെ ചുമതലയേല്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയില്‍ ഇടംനേടുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ട് മലയാളികളും മന്ത്രിസ്ഥാനം ഉറപ്പിച്ചു എന്നതാണ് കേരളത്തിനും ഏറെ ശ്രദ്ധേയമായ വാര്‍ത്ത. പ്രമുഖ നേതാവ് കെ ജെ ജോര്‍ജ്, യു ടി ഖാദര്‍ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളി മുഖങ്ങള്‍. ഡി കെ ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയില്‍ ജി പരമേശ്വര, സതീഷ് ജാര്‍ക്കിഹോളി, എം ബി പാട്ടീല്‍, ഈശ്വര്‍ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധര്‍ എന്നിവരുമുണ്ട്. വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഭരണം സുഗമമായി കൈമാറുന്നതിന്റെ ഭാഗമായാണ് പുതിയ മന്ത്രിമാരുടെ ആദ്യപട്ടികയും തയാറാക്കിയിരിക്കുന്നത്. നാളെ വൈകിട്ടോടെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പുതിയ സര്‍ക്കാര്‍ ഔദ്യോഗികമായി ഭരണം ഏറ്റെടുക്കും. ഈ മാസം 18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസനം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media