2026-ലും റെക്കോര്‍ഡ് വില്‍പന തുടര്‍ന്ന് സ്‌കോഡ



.തിരുവനന്തപുരം: 2025-ലെ വില്‍പനയുടെ താളം 2026-ലും തുടര്‍ന്ന് സ്‌കോഡ. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്‌കോഡ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റെക്കോര്‍ഡ് വില്‍പന കൈവരിച്ചു. ഈ വര്‍ഷം ആദ്യ പകുതിയില്‍ 38,894 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിലെ വില്‍പനയില്‍നിന്നും 7.5% കൂടുതലാണിത്.

കമ്പനിയുടെ ഇന്ത്യയിലെ 25 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണ് 2025-ലെ ആദ്യ പകുതിയില്‍ സ്‌കോഡ കുറിച്ചിരുന്നത്. ഈ വര്‍ഷം ആ റെക്കോര്‍ഡും മറികടന്നു.

സ്‌കോഡ ബ്രാന്‍ഡിനുമേല്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം വളരുന്നതിനെ സൂചിപ്പിക്കുന്നതാണ് റെക്കോര്‍ഡ് കുറിച്ചുള്ള അര്‍ധവാര്‍ഷിക വില്‍പനയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media