ഓഹരി വിപണിയിൽ ഉണർവ്
ഇന്ന് ഓഹരി വിപണി നേരിയ നേട്ടത്തില്‍ ഇടപാടുകള്‍ ആരംഭിച്ചു. 20.75 പോയിന്റ് വര്‍ധിച്ച 50,910.51 എന്ന നിലയ്ക്കാണ് ബിഎസ്ഇ സെന്‍സെക്‌സ് സൂചികയുടെ തുടക്കം (0.04 ശതമാനം). എന്‍എസ്ഇ നിഫ്റ്റി സൂചിക 17.30 പോയിന്റ് കൂടി 14,999.05 പോയിന്റ് ഉയർന്നു ഇടപാടുകൾ ആരംഭിച്ചു.
ഇന്ന് ഓഹരിവിപണി നേരിയ നേട്ടത്തില്‍ ഇടപാടുകള്‍ തുടങ്ങി . 20.75 പോയിന്റ് വര്‍ധിച്ച 50,910.51 എന്ന നിലയ്ക്കാണ് ബിഎസ്ഇ സെന്‍സെക്‌സ് സൂചികയുടെ തുടക്കം (0.04 ശതമാനം). എന്‍എസ്ഇ നിഫ്റ്റി സൂചിക, 17.30 പോയിന്റ് കൂടി 14,999.05 ഉയർന്നു പോയിന്റ് ഇടപാടുകൾ ആരംഭിച്ചു. (0.12 ശതമാനം നേട്ടം). സെന്‍സെക്‌സില്‍ ടെക്ക് മഹീന്ദ്രയാണ് രാവിലെ മുന്നില്‍ നില്‍ക്കുന്നത്. ടെക്ക് മഹീന്ദ്ര ഓഹരികള്‍ 1 ശതമാനത്തോളം നേട്ടം കുറിക്കുന്നുണ്ട്. ഹിന്ദുസ്താന്‍ യുണിലെവര്‍ (0.86 ശതമാനം), പവര്‍ ഗ്രിഡ് (0.78 ശതമാനം), ടിസിഎസ് (0.58 ശതമാനം), ഓഎന്‍ജിസി (0.52 ശതമാനം), എസ്ബിഐ (0.41 ശതമാനം) ഓഹരികളും നേട്ടത്തില്‍ വ്യപാരം നടക്കുന്നു .
നഷ്ടം നേരിടുന്നവരുടെ ഓഹരികളിൽ ബജാജ് ഫിന്‍സെര്‍വാണ് സെന്‍സെക്‌സിനെ പിന്നോട്ടു വലിക്കുന്ന പ്രധാന ഓഹരി. ബജാജ് ഫിന്‍സെര്‍വ് 0.74 ശതമാനം തകര്‍ച്ചയിലാണ് വ്യപാരം നടക്കുന്നത് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-0.54 ശതമാനം), ബജാജ് ഫൈനാന്‍സ് (-0.42 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.18 ശതമാനം) മാരുതി സുസുക്കി (-0.11 ശതമാനം), സണ്‍ഫാര്‍മ (-0.07 ശതമാനം), ടൈറ്റന്‍ (-0.04 ശതമാനം), റിലയന്‍സ് (-0.03 ശതമാനം) ഓഹരികളും നഷ്ടം നേരിടുന്നവരുടെ പട്ടികയിലുണ്ട്.