കോഴിക്കോട്: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ കോഴിക്കോട് ജില്ലയിലെ മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷനും. അസോസിയേഷന്‍ സ്വരൂപിച്ച 1,14,700 രൂപയുടെ ചെക്ക് മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സലീം, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, സംസ്ഥാന പ്രസിഡന്റ് സാദിക്, ജില്ലാ കമ്മറ്റിം അംഗങ്ങളായ ജംഷീര്‍, ഇസാക്ക്, കുഞ്ഞായിന്‍ കോയ, റൗഫ്, അഷ്റഫ്, നിസാര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.