സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചഞ്ചാട്ടം തുടരുന്നു. വിഷുദിനത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 34,960 രൂപയാണ് വില. ഗ്രാമിന് 4,370 രൂപയും. ബുധനാഴ്ച 320 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമായിരുന്നു വില.
ചൊവ്വാഴ്ച വില ഇടിഞ്ഞതിന് ശേഷമായിരുന്നു ഇന്നലെ വില കുത്തനെ ഉയര്‍ന്നത്.രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുറഞ്ഞു. ട്രോയ് ഔണ്‍സിന് 1,738.44 ഡോളറിലാണ് വ്യാപാരം. കഴിഞ്ഞ കുറച്ച് ആഴ്ചയായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. മാര്‍ച്ച് അവസാനത്തോടെ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്ന സ്വര്‍ണ വില ഏപ്രില്‍ ഒന്നു മുതല്‍ ഉയരുകയായിരുന്നു. ഡോളര്‍ ദുര്‍ബലമാകുന്നത് സ്വര്‍ണത്തിന് കരുത്താകുന്നുണ്ട്.