ജൂണ്‍ ഒമ്പതുവരെ ലോക്ക് ഡൗണ്‍ നീട്ടി 


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ നീട്ടി സര്‍ക്കാര്‍. ജൂണ്‍ ഒമ്പത് വരെയാണ് ലോക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനമായിരിക്കുന്നത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക് ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവായിരിക്കുന്നത്. അതേസമയം, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാന്‍ ആനുവദിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മദ്യശാലകള്‍ തുറക്കില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കിയേക്കും. ഇത് സംബന്ധിച്ച വിശദമായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ ഇളവു ചെയ്യാവൂ എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്. ഇന്നലത്തെ കണക്ക് പ്രകാരം 16.4 ആണ് ടിആര്‍പി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media