താലിബാന്‍ കരുത്താര്‍ജ്ജിക്കുന്നു; അഫ്ഗാനിസ്ഥാനില്‍
നിന്ന് 50 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരം ഒഴിപ്പിച്ചു.
കാണ്ഡഹാര്‍: താലീബാന്‍ ഭീഷണി ശക്തമായതിനെ തുടരുന്ന കാണ്ഡഹാര്‍ കോണസുലേറ്റില്‍ നിന്നും 50 ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഒഴിപ്പിച്ചു. അമേരിക്കയുടെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥിനില്‍ താലിബാന്‍ ശക്തിപ്രാപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ നടപടിയുണ്ടായിരിക്കുന്നത്. വ്യോമസേനാ വിമാനത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.ഇറാന്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലായെന്ന് അവകാശപ്പെട്ട താലിബാന്‍ അഫ്ഗാന്റെ 85 ശതമാനം പ്രദേശങ്ങളും ഇപ്പോള്‍തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവകാശപ്പെട്ടിരുന്നു. കാണ്ഡഹാറിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
കാബൂളിലെ എംബസിയും കാണ്ഡാഹാര്‍, മസാര്‍ ഇ-ഷെരീഫ് എന്നീ നഗരങ്ങളിലെ കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാന്‍ പദ്ധതിയില്ലെന്ന് നാല് ദിവസം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റിയത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പുറമെ, കാണ്ഡഹാറില്‍ നിയമച്ചിരുന്ന ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേനാംഗങ്ങളേയും താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെതകര്‍ന്നുകൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളും ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയിലും അതിന്റെ പ്രത്യാഘാതങ്ങളിലും ഇന്ത്യ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
Hello World! https://racetrack.top/go/hezwgobsmq5dinbw?hs=fe63779d2aed63e029d71b0cd6fa1410&
z815dd