കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ചോദ്യം ചെയ്യല്‍ ഇന്നും തുടരും, എസി മൊയ്തീന് വീണ്ടും നോട്ടീസ് നല്‍കും
 



കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നലെ തൃശൂര്‍ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയ ബെനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ സി മൊയ്തീന്‍ എംഎല്‍എയ്ക്ക് വീണ്ടും നോട്ടീസ് നല്‍കും.

കഴിഞ്ഞ ദിവസം തൃശ്ശൂരിലും എറണാകുളത്തും നടത്തിയ റെയ്ഡില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബെനാമി ഭൂമി ഇടപാടിന്റെ രേഖകള്‍ അടക്കം ഇഡി പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ ഇഡി പുറത്ത് വിട്ടു. പ്രതികള്‍ നടത്തിയ ബെനാമി രേഖകളുടെ തെളിവുകള്‍ പരിശോധനയില്‍ ഇ ഡി സംഘത്തിന് ലഭിച്ചു. മുഖ്യപ്രതിയായ സതീഷ് കുമാര്‍ നടത്തിയ ബെനാമി ഇടപാടിന്റെ രേഖകളാണ് ഇഡി കണ്ടെത്തിയത്. ആധാരം എഴുത്തുകാരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 ബെനാമി രേഖകള്‍ പിടികൂടിയത്. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും പിടികൂടി. ആധാരം എഴുത്തുകാരുടെ വീട്ടില്‍ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്. 

ഇന്നലെ നടത്തിയ ഇഡി റെയിഡില്‍ എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തു. 800ഗ്രാം  സ്വര്‍ണവും 5.5 ലക്ഷം രൂപയുമാണ് ഇ ഡി പിടിച്ചെടുത്തത്. കരുവന്നൂര്‍ കേസിലെ പ്രതിയായ ഒളിവിലുള്ള അനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 15 കോടി മൂല്യമുള്ള 5 രേഖകകളും കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടില്‍ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകളും പിടികൂടിയിട്ടുണ്ട്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media