കോവിഡില്‍ ആശ്വാസമേകാന്‍ ഓക്‌സിജന്‍ ജനറേറ്ററുകളുമായി മാരുതി സുസുക്കി
അഹമ്മദാബാദ്: ഓക്‌സിജന്‍ ക്ഷാമത്തെ മറികടക്കാന്‍ ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിക്കുന്നു. രാജ്യത്തെ ചെറുകിട ഓക്‌സിജന്‍ ജനറേറ്റര്‍ നിര്‍മാതാക്കളായ സാം ഗാഗസ്, ഗാസ്‌കോണ്‍ എന്നീ കമ്പനികളുമായി ചേര്‍ന്നാണ് മാരുതിയുടെ പുതിയ സംരഭം. കൂട്ടുകെട്ടിലൂടെ ഈ പ്ലാന്റുകളിലെ ഉത്പാദനം പത്ത് മടങ്ങായി വര്‍ധിപ്പിക്കുയാണ ്‌ലക്ഷ്യമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു.
മേയില്‍ 70 പ്ലാന്റുകളും ജൂണില്‍ 150 പ്ലാന്റുകളും സാം ഗാഗസ്, ഗാസ്‌കോണ്‍ എന്നീ കമ്പനികളുമായി ചേര്‍ന്ന് മാരുതി സ്ഥാപിക്കും. ഇതില്‍ ആദ്യത്തെ നാല് ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റുകള്‍ ഡല്‍ഹി -ഹരിയാന എന്‍സിആര്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ചു കഴിഞ്ഞു. മാരുതിയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി സൗജന്യമായാണ് ഇവ സ്ഥാപിച്ചത്. 20 പ്ലാന്റുകള്‍ കൂടി ഇത്തരത്തില്‍ സൗജന്യമായി മാരുതി നിര്‍മിച്ചു നല്‍കും. ട്രാന്‍സ്‌പോര്‍ട്ടിംഗിലെ തടസങ്ങള്‍ ഒഴിവാക്കാനും കുറഞ്ഞ ചിലവില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും ഇത്തരം പ്ലാന്റുകള്‍ വഴി കഴിയും.