സംസ്ഥാനത്ത് വാക്സിനേഷനില്‍ പുരോഗതി; 80.17% പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനില്‍ പുരോഗതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചു. 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചത്. 32.17 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. ഇത് വരെ മൂന്ന് കോടിയിലധികം വാക്സിന്‍ നല്‍കിയിട്ടുണ്ട്. കൊവിഡിനെതിരായ പ്രതിരോധത്തില്‍ പ്രധാനം വാക്സിനേഷനാണെന്ന് മുഖ്യമന്ത്രി. പരമാവധി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സംരക്ഷിക്കുക എന്നതാണ് കൊവിഡിനെതിരായ പ്രതിരോധത്തില്‍ പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഈ മാസം തന്നെ വാക്സിന്‍ നല്‍കും. 18 വയസ്സായ എല്ലാവര്‍ക്കും ഈ മാസം ആദ്യഡോസ് നല്‍കാനായാല്‍ രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയും.
വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ എടുക്കണം. വാക്സിനെടുത്തവരുടെ രോഗ ബാധയില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്സിനെടുത്തവരില്‍ രോഗബാധ ഉണ്ടായാലും രോഗാവസ്ഥ കടുത്തതാകില്ല. അതിനാല്‍ മരണ സാധ്യതയും കുറവാണ്. എന്നാല്‍ വാക്സിനെടുത്തവര്‍ക്ക് രോഗം ബാധിച്ചാല്‍ അവര്‍ക്ക് രോഗവാഹകരാകാന്‍ കഴിയും അതിനാല്‍ കൊവിഡ് മാര്‍ഗനിര്‍ദേശം കൃത്യമായി പാലിക്കണം, മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.