ദില്ലി: അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സേനാമേധാവിമാര്‍ അടക്കം പങ്കെടുക്കുന്ന യോഗം പുരോഗമിക്കുകയാണ്. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം നടക്കുന്നത്. പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗം നാളെ വീണ്ടും ചേരും. പാക് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും നിയന്ത്രണം പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍.