ഇന്ത്യന്‍ കാര്‍ വിപണിയില്‍ റെക്കോർഡ് വിൽപനയുമായി മാരുതി സുസുകി ബലേനോ.
രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുകി. കൊവിഡ് പ്രതിസന്ധി മറികടന്ന് എല്ലാ മേഖലയിലും വന്‍ വളര്‍ച്ചയാണ് കമ്പനി നേടിയിട്ടുള്ളത് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മാരുതി സുസുകിയുടെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ബലേനോ. ഇത്രയും കാലത്തിനടിയ്ക്ക് ഒമ്പത് ലക്ഷത്തിലധികം ബലേനോ കാറുകളാണ് വില്‍ക്കപ്പെട്ടിട്ടുള്ളത് എന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. നെക്‌സ സീരീസില്‍ ഇഗ്നിസിന് തൊട്ടുമുകളിലാണ് ബലേനോ. ഇന്ന് രാജ്യത്ത് ഏറ്റവും അധികം ഡിമാന്‍ഡുള്ള കാറുകളില്‍ ഒന്നാണ് ഇത്. ബലേനോയുടെ വില്‍പന മൊത്തം ഒമ്പത് ലക്ഷം മറികടന്നു എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 66 മാസങ്ങള്‍ കൊണ്ട് മൊത്തം വിറ്റഴിക്കപ്പെട്ട ബലേനോ കാറുകളുടെ എണ്ണം 9,12,169 ആയിട്ടുണ്ട്. പ്രതിമാസം ശരാശരി 13,820 യൂണിറ്റുകള്‍ വിറ്റുപോകുന്നു എന്നാണ് കണക്ക്. ഇതുവരെ വിറ്റഴിക്കപ്പെട്ടവയില്‍ 8,08,303 യൂണിറ്റുകള്‍ പെട്രോള്‍ വേരിയന്റുകളാണ്. 1,03,866 യൂണിറ്റ് ഡീസല്‍ വേരിയന്റുകളും വിറ്റുപോയിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയില്‍.