വിപണി നേട്ടത്തോടെ തുടക്കം; നിഫ്റ്റി 17,750 കടന്നു
മുംബൈ: അനുകൂലമായ ആഗോള സാഹചര്യങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായ നാലാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 520 പോയന്റോളം വര്‍ധിച്ചു. നിഫ്റ്റി 17,750 കടന്നു. സെന്‍സെക്സ് 462.65 പോയന്റ് ഉയര്‍ന്ന് 59,652.38 ലും നിഫ്റ്റി 132.90 പോയന്റ് ഉയര്‍ന്ന് 17,778.90 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടൈറ്റാന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍പെയിന്റ്, റിലയന്‍സ്, ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ്, മാരുതി, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ്, സണ്‍ഫാര്‍മ, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീല്‍, ആക്സിസ്ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
സെക്ടറല്‍ സൂചികകള്‍ എല്ലാം ലാഭത്തിലാണ്. ഓട്ടോ, റയല്‍റ്റി, പവര്‍ ഓഹരികള്‍ 1-3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.95, 1.2 ശതമാനം ഉയര്‍ന്നു.