50 മെഗാപിക്‌സല്‍ ക്യാമറയുമായി ഓപ്പോ എ55, ആമസോണില്‍ 3,000 രൂപയുടെ ഡിസ്‌കൗണ്ട്


ഓപ്പോ എ 55(Oppo A55) ഇന്ത്യയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റ് ഫോണാണ്. ഏറ്റവും പുതിയ എ55 പഞ്ച്-ഹോള്‍ ഡിസൈന്‍, പിന്നില്‍ 50 മെഗാപിക്സല്‍ ക്യാമറ(50 megapixel camera) മീഡിയടെക് പ്രോസസര്‍ എന്നിവയുള്ള ഒരു വലിയ ഡിസ്പ്ലേയുമായാണ് ഇത് വരുന്നത്. ഓപ്പോയുടെ എ-സീരീസ് അടുത്തിടെ ബജറ്റിലും മിഡ് റേഞ്ച് വിഭാഗങ്ങളിലും 5 ജി ഫോണുകള്‍ അവതരിപ്പിച്ചു. എങ്കിലും, ഏറ്റവും പുതിയ എ 55 അവയിലൊന്നല്ല. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്ത് ഓപ്പോയുടെ പുതിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌ക്കൗണ്ടോടെ വില്‍പ്പനയ്‌ക്കെത്തും.

ഏറ്റവും പുതിയ എ55 റെനോ സീരീസില്‍ നിന്ന് അതിന്റെ ഡിസൈന്‍ കടം വാങ്ങുന്നു. ഈ സ്മാര്‍ട്ട്ഫോണ്‍ വേരിയന്റുകളിലൊന്നില്‍ മഴവില്ല് പ്രഭാവം ഉണ്ട്. എന്നിരുന്നാലും, റെനോ-സീരീസ് ഫോണുകളില്‍ നിങ്ങള്‍ കണ്ടെത്തുന്ന റെനോ ഗ്ലോ സാങ്കേതികവിദ്യ ഇതിന്റെ പിന്‍ പാനല്‍ ഉപയോഗിക്കുന്നില്ല. ഫോണിന്റെ വില കണക്കിലെടുക്കുമ്പോള്‍, അത് ഒരു വലിയ ടേണ്‍-ഓഫ് അല്ല. ഇതില്‍ ആന്‍ഡ്രോയിഡ് 11 സോഫ്‌റ്റ്വെയറും ഉണ്ട്, അതായത് നിങ്ങള്‍ക്ക് ഏറ്റവും പുതിയ സവിശേഷതകള്‍ ലഭിക്കും എന്നര്‍ത്ഥം.

വിലയും ഓഫറുകളും ഓപ്പോ എ55 രണ്ട് വേരിയന്റുകളില്‍ വരുന്നു. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്ള ഇതിനു വില 15,490 രൂപയും 6 ജിബി റാമും 128 ജിബി മെമ്മറിക്കും 17,490 രൂപയുമാണ് വില. റെയിന്‍ബോ ബ്ലൂ, സ്റ്റാരി ബ്ലാക്ക് കളര്‍വേകളില്‍ ഫോണ്‍ വരുന്നു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്ത്, അടിസ്ഥാന വേരിയന്റ് മാത്രമേ വാങ്ങാന്‍ ലഭ്യമാകൂ. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇഎംഐ ഓപ്ഷന്‍ ഉപയോഗിക്കുമ്പോള്‍ 3,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഫോണ്‍ വാങ്ങുന്നതിനൊപ്പം മൂന്ന് മാസത്തെ സൗജന്യ ആമസോണ്‍ പ്രൈം അംഗത്വവും ഉണ്ട്. 

ഈ ഓഫര്‍ എല്ലാ ആമസോണ്‍ ഉപഭോക്താക്കള്‍ക്കും ബാധകമാണ്, എന്നാല്‍ പ്രൈം അംഗങ്ങള്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ ഉണ്ട്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ആറു മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ആറ് മാസത്തിനുള്ളില്‍ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റും ലഭിക്കും.

ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ തിരഞ്ഞെടുത്ത ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മൂന്ന് മാസം വരെ 3,000 രൂപ വരെ ക്യാഷ്ബാക്കും നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും. ഓപ്പോയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് നിങ്ങള്‍ വാങ്ങുകയാണെങ്കില്‍, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക് എന്നിവയില്‍ നിങ്ങള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും. മൂന്ന് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷന്‍ ഉണ്ട്.

സവിശേഷതകള്‍

പഞ്ച്-ഹോള്‍ ഡിസൈനിലുള്ള 6.51 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയില്‍ വരുന്നു. ഈ പഞ്ച്-ഹോളിനുള്ളില്‍ 5 പി ലെന്‍സുള്ള 16 മെഗാപിക്സല്‍ ക്യാമറയുണ്ട്. 2.3GHz വരെ ക്ലോക്ക് ചെയ്ത ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ G35 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് 680MHz- ല്‍ ക്ലോക്ക് ചെയ്തിട്ടുള്ള ഒരു IMG GE8320 GPU- മായി ചേര്‍ത്തിരിക്കുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡിന് പിന്തുണയുണ്ട്. USB OTG- യ്ക്കും പിന്തുണയുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ColorOS 11 ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

പിന്‍ ക്യാമറ സംവിധാനത്തിന് 50 മെഗാപിക്സല്‍ F1.8 പ്രൈമറി സെന്‍സര്‍, F2.4 അപ്പര്‍ച്ചര്‍ ഉള്ള 2 മെഗാപിക്സല്‍ ബോകെ ക്യാമറ, F2.4 അപ്പര്‍ച്ചര്‍ ഉള്ള 2 മെഗാപിക്സല്‍ മാക്രോ ക്യാമറ എന്നിവയുണ്ട്. ക്യാമറകളൊന്നും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനെ പിന്തുണയ്ക്കുന്നില്ല, അതിനര്‍ത്ഥം ശ്രദ്ധിച്ചില്ലെങ്കില്‍ വീഡിയോകള്‍ കുലുങ്ങുമെന്നാണ്. ഫോണിന്റെ വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്സ് അണ്‍ലോക്കിനുള്ള പിന്തുണയുമുണ്ട്. 18W വരെ ചാര്‍ജ്ജ് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഇതി ന്റെ പിന്തുണ. ഫോണിന്റെ കനം 8.40 എംഎം മാത്രമാണ്, ഭാരം 193 ഗ്രാമും

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media