ഈ ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സിനിമ വരെ ഷൂട്ട് ചെയ്യാം; അതും കുറഞ്ഞ ചെലവില്‍


നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വെച്ച് ഒരു ഫിലിം ഷൂട്ട് ചെയ്യുന്നതിനുള്ള ഒരു മൊബൈല്‍ സംവിധാനം നിര്‍മ്മിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്മാര്‍ട്ട് ഫോണിനൊപ്പം ഉപയോഗിക്കാന്‍ കഴിയുന്ന ഒരുപാട് ഉപകരണങ്ങള്‍ കിട്ടാവുന്നതാണ് . ഐഫോണ്‍ അല്ലെങ്കില്‍ ഹൈ-എന്‍ഡ് സാംസങ് ഫോണ്‍ അല്ലെങ്കില്‍ വണ്‍പ്ലസ് ഫോണ്‍ പോലെ നല്ല വീഡിയോ റെക്കോര്‍ഡിംഗ് കഴിവുകളുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ ഈ ഉപകരണങ്ങള്‍ വാങ്ങിയാല്‍ നിങ്ങള്‍ക്ക് നല്ല രീതിയില്‍ ചീത്രീകരണം നടത്താന്‍ കഴിയും.

 

ചിത്രീകരണത്തിനായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന ഒരു പ്രയോജനം അത് നല്‍കുന്ന സ്വാതന്ത്ര്യമാണ്. സ്മാര്‍ട്ട്ഫോണ്‍ വീഡിയോഗ്രാഫിക്കായി നിങ്ങളുടെ സ്വന്തം സെറ്റപ്പ് നിര്‍മ്മിക്കുന്നതിന് ആദ്യപടിയായി നിങ്ങള്‍ക്ക് വാങ്ങാവുന്ന ഏറ്റവും അത്യാവശ്യമായ ചില ഉപകരണങ്ങളുടെ ഒരു പട്ടിക ഞങ്ങള്‍ തയ്യാറാക്കിയിരിക്കുന്നു.

 

കുറിപ്പ്: മൊബൈലില്‍ ചിത്രീകരണത്തിന് വേണ്ട അവശ്യവസ്തുക്കള്‍ മാത്രമാണ് ഈ പട്ടികയില്‍ ഉള്ളത്. ചെലവേറിയ ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

 

ജിംബല്‍

 

ധാരാളം ചലനങ്ങളുള്ള ഷോട്ടുകള്‍ കൈകളുടെ ഇളക്കം ഉണ്ടാവാതെ നിങ്ങള്‍ക്ക് ഷൂട്ട് ചെയ്യണമെങ്കില്‍ ഏറ്റവും ആവശ്യമായ ഉപകരണങ്ങളില്‍ ഒന്നാണ് ജിംബല്‍. ത്രീ ആക്‌സിസ് ജിംബലുകള്‍ നല്ല ചോയ്‌സ് ആണ്. കാരണം ഈ ഉപകരണങ്ങള്‍ ക്യാമറയുടെ ടില്‍റ്റ്, പാന്‍, റോള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നു. ടില്‍റ്റ് സ്മാര്‍ട്ട്ഫോണിന്റെ മുകളിലേക്കും താഴേക്കും ചലനം നിയന്ത്രിക്കുമ്പോള്‍, പാന്‍ വശങ്ങളിലേക്കുള്ള ചലനത്തെയും നിയന്ത്രിക്കുന്നു, റോള്‍ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം നിയന്ത്രിക്കുന്നു.

 

മോസ മിനി എസ് (Moza Mini S) ആമസോണില്‍ (Amazon) 4,899 രൂപയ്ക്ക് കിട്ടും.അത്തരം എല്ലാ ചലനങ്ങളും നിയന്ത്രിക്കുന്നതിലൂടെ ഒരു ജിംബലിന് നിങ്ങളുടെ വീഡിയോ ഫൂട്ടേജ് സ്ഥിരപ്പെടുത്താന്‍ സാധിക്കും. അങ്ങനെ ഷോട്ടുകള്‍ ഇളക്കം സംഭവിക്കാതെ സിനിമാറ്റിക്കും ആവും.

 

സ്മാര്‍ട്ട്‌ഫോണ്‍ ജിംബലുകള്‍ നിലവില്‍ ധാരാളം ഫീച്ചറുകളുമായി വരുന്നു. കണ്‍ട്രോളറുകളോട് കൂടിയ ജോയ്സ്റ്റിക്കുകള്‍, ടൈം-ലാപ്‌സ്, ഹൈപ്പര്‍-ലാപ്‌സ് മോഡുകള്‍, സബ്ജക്റ്റ് ട്രാക്കിംഗ്, മറ്റ് ഒരുപാട് സവിശേഷതകള്‍ തുടങ്ങി ഒരുപാട് സവിശേഷതകള്‍ അതില്‍ ഉള്‍ക്കൊള്ളുന്നു. ഒരു നല്ല ക്യാമറയുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് ലഭ്യമാണെങ്കില്‍, ഒരു സ്മാര്‍ട്ട്‌ഫോണ്‍ ജിംബല്‍ വീഡിയോയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കും.

 

മോസ മിനി എസ് (Moza Mini S), ഡിജെഐ ഓസ്‌മോ ത്രീ (DJI Osmo 3) തുടങ്ങിയവ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന രണ്ട് മികച്ച ഓപ്ഷനുകളാണ്. ഇവ രണ്ടും ത്രീ ആക്‌സിസ് ജിംബലുകളാണ്, കൂടാതെ എല്ലാ അടിസ്ഥാന സവിശേഷതകളും ഉള്‍ക്കൊള്ളുകയും ഒരു ജോയ്സ്റ്റിക്ക് സഹിതം വരികയും ചെയ്യുന്നു.

 

ആമസോണില്‍ ഇപ്പോള്‍ 4,899 രൂപയ്ക്ക് മോസ മിനി എസ് കിട്ടും. ഡിജെഐ ഓസ്‌മോ ത്രീ അല്‍പ്പം കൂടുതല്‍ ചെലവേറിയതാണ്. ആമസോണില്‍ 7,699 രൂപയാണ് വില.

 

 

ട്രൈപോഡ്

 

ഷോട്ടുകള്‍ ഒരു സ്ഥലത്ത് നിന്നുകൊണ്ട് ചിത്രീകരിക്കുന്നതിന് ഒരു ട്രൈപോഡ് അത്യാവശ്യമാണ്. രംഗം കൃത്യമായി സജ്ജീകരിക്കാനും സമയദൈര്‍ഘ്യമുള്ള ഷോട്ടുകള്‍ എടുക്കുന്നതിനും ഇവ ഉപയോഗിക്കാം. ഫോണ്‍ നിങ്ങളുടെ കയ്യില്‍ പിടിക്കുമ്പോള്‍ കയ്യിലെ ഇളക്കം ഷോട്ടിനെ ബാധിക്കും. ഫോണ്‍ അത്രയും നേരം പിടിച്ച് നില്‍ക്കാനും ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നങ്ങള്‍ ഒരു ട്രൈപോഡിലൂടെ പരിഹരിക്കാം.

 

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരുപാട് സ്മാര്‍ട്ട്‌ഫോണ്‍ ട്രൈപോഡുകള്‍ ഉണ്ട്. ഡിജിടെക് ഡിടിഐര്‍ 260 ജിടി ഗൊറില്ല ട്രൈപോഡ് (Digitek DTR 260 GT Gorilla Tripod) ഒരു മികച്ച ഓപ്ഷനാണ്, നിലവില്‍ ആമസോണില്‍ 299 രൂപയാണ് ഇതിന്റെ വില.

 

മൈക്രോഫോണ്‍

 

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ഓഡിയോ റെക്കോര്‍ഡിംഗിനായി വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് തരം മൈക്രോഫോണുകള്‍ ഉണ്ട്. ഒന്ന് ലാവലിയര്‍ മൈക്രോഫോണുകളും മറ്റൊന്നും ഷോട്ട്ഗണ്‍ മൈക്രോഫോണുകളും.

 

ലാപല്‍ മൈക്കുകള്‍ എന്നും അറിയപ്പെടുന്ന ലാവലിയര്‍ മൈക്രോഫോണുകള്‍ ചലച്ചിത്ര നിര്‍മ്മാണത്തിലും പ്രക്ഷേപണത്തിലും വ്യാപകമായി ഉപയോഗിക്കുന്ന പോര്‍ട്ടബിളും, ഒതുക്കമുള്ളതുമായ വയേര്‍ഡ് മൈക്രോഫോണുകളാണ്. ലാവ് മൈക്കുകള്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അനുയോജ്യവുമാണ്.

 

ഷോട്ട്ഗണ്‍ മൈക്രോഫോണുകള്‍ക്ക് ഒരു സാധാരണ കാര്‍ഡിയോയിഡ് മൈക്രോഫോണിനേക്കാള്‍ കൂടുതല്‍ ശബ്ദത്തിനറെ ദിശ മനസ്സിലാക്കാനാവും. മറ്റ് വശങ്ങളില്‍ നിന്ന് വരുന്ന അനാവശ്യ ശബ്ദങ്ങള്‍ അവ നിരസിക്കും. മൈക്രോഫോണ്‍ എവിടെ ചൂണ്ടിക്കാണിക്കുന്നു എന്നതിനെ ആശ്രയിച്ച് ഉറവിടത്തില്‍ നിന്ന് വ്യക്തമായ ശബ്ദം എടുക്കുകയും ചെയ്യും. ഷോട്ട്ഗണ്‍ മൈക്കുകള്‍ ദൂരെ നിന്ന് ശബ്ദം പകര്‍ത്താന്‍ ഉപയോഗിക്കുന്നു.

 

ബോയ ബിവൈഎം വണ്‍ (The Boya BYM1)

 

സാധാരണയായി 800 രൂപ വിലവരുന്ന ബോയ ബിവൈഎം വണ്‍ (The Boya BYM1) മൈക്രോഫോണ്‍ ഉപയോക്താക്കള്‍ക്ക് 1,000 രൂപയില്‍ താഴെ വിലക്ക് വാങ്ങാന്‍ കഴിയുന്ന മികച്ച ലാവ് മൈക്കുകളില്‍ ഒന്നാണ് ഇത്. ഈ ഓമ്നിഡയറക്ഷണല്‍ (ഇരു ദിശകളിലേക്കുള്ള) മൈക്രോഫോണില്‍ മികച്ച ഓഡിയോ റെക്കോര്‍ഡിംഗ് കഴിവുകള്‍ കിട്ടും. കൂടാതെ ഇതിനൊപ്പം 20 അടിയുള്ള കേബിള്‍ കിട്ടും. അത് ക്യാമറയോട് വളരെ അടുത്ത് നിര്‍ത്താതെ വീഡിയോ എടുക്കുമ്പോള്‍ ഓഡിയോ റെക്കോര്‍ഡിംഗിന് നല്ലതാണ്. 3.5 എംഎം ജാക്ക് ഉപയോഗിച്ച് മൈക്ക് ഒരു സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാന്‍ സാധിക്കും.

 

നിങ്ങളുടെ ബജറ്റ് ഉയര്‍ന്നതാണെങ്കില്‍ റോഡ് ലാവലിയര്‍ ഗോ മറ്റൊരു മികച്ച ഓപ്ഷനാണ്. ഉയര്‍ന്ന നിലവാരമുള്ള ഈ ലാവലിയര്‍ മൈക്രോഫോണ്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ റെക്കോര്‍ഡുചെയ്യുന്നതിന് പ്രത്യേകമായി നിര്‍മ്മിച്ചിരിക്കുന്നതാണ്. ഇത് ഒരു സര്‍വ്വ ദിശയിലുള്ള മൈക്രോഫോണാണ്. ആമസോണില്‍ നിന്ന് 5,999 രൂപയ്ക്ക് ഈ മൈക്രോഫോണ്‍ വാങ്ങാന്‍ സാധിക്കും.

 

നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന് 3.5 എംഎം ജാക്ക് ഇല്ലെങ്കില്‍ അഡാപ്റ്ററുകള്‍ ഉപയോഗിക്കേണ്ടി വരും.

 

ലൈറ്റ്

 

വെളിച്ചം ശരിയായില്ലെങ്കില്‍ മികച്ച നിലവാരമുള്ള ഫൂട്ടേജ് പകര്‍ത്തുന്നതിന്, ലൈറ്റ് ആവശ്യമായി വരും. ഇ-കൊമേഴ്സ് സൈറ്റുകള്‍ വഴി നിങ്ങള്‍ക്ക് 500 രൂപയ്ക്ക് ഫ്‌ലഡ് ലൈറ്റുകള്‍ കിട്ടുമെങ്കിലും, അത് ക്രമീകരിക്കാന്‍ നിങ്ങള്‍ക്ക് മറ്റ് ഉപകരണങ്ങളും ആവശ്യമാവും.

 

നിങ്ങളുടെ ഫിലിം മേക്കിംഗ് യാത്ര തുടങ്ങുമ്പോള്‍, നിങ്ങള്‍ക്ക് ഒരു റിംഗ് ലൈറ്റ് ഉപയോഗിക്കാം. അത് പ്രകാശത്തെ തുല്യമായി നല്‍കുന്നതിനുള്ള ഒരു ഇന്‍ബില്‍റ്റ് മെക്കാനിസവുമായി വരുന്നു. കൂടാതെ ആരെയാണോ, അല്ലെങ്കില്‍ എന്തിനെയാണോ ഷൂട്ട് ചെയ്യന്നത് അത് പ്രകാശത്തിനു മുന്നിലാണെങ്കില്‍ ഇത് ഒരു മികച്ച ഓപ്ഷനാണ്.

 

ഡിആര്‍എല്‍ 12 സി (Digitek DRL 12C) , ഡിആര്‍എല്‍ 12 (Digitek DRL 12) തുടങ്ങിയവ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന റിംഗ് ലൈറ്റുകളാണ്. ആമസോണ്‍

ഡിജിറ്റെക് ഡിആര്‍എല്‍ 12 സി (Digitek DRL 12C) , ഡിആര്‍എല്‍ 12 (Digitek DRL 12) എന്നിവ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന റിംഗ് ലൈറ്റ് ഓപ്ഷനുകളാണ്. ആമസോണില്‍ ഈ ലൈറ്റുകള്‍ക്ക് നിലവില്‍ യഥാക്രമം 1,299 രൂപയും 699 രൂപയുമാണ് വില. ഉപയോക്താക്കള്‍ക്ക് ലൈറ്റുകളുടെ കളര്‍ ടെംപറേച്ചര്‍ ക്രമീകരിക്കാനും സാധിക്കും. ഈ ലൈറ്റുകള്‍ ഒരു ബില്‍റ്റ് ഇന്‍ സ്റ്റാന്‍ഡിനൊപ്പമാണ് വരുന്നത്.

 

വീടിനകത്ത് ഷൂട്ട് ചെയ്യുമ്പോള്‍ റിംഗ് ലൈറ്റുകള്‍ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ പുറത്ത് രാത്രിയില്‍ വെളിച്ചം കുറവുള്ള സമയത്ത് ഉയര്‍ന്ന ബഡ്ജറ്റ് ലൈറ്റിംഗ് ഉപകരണങ്ങള്‍ സജ്ജീകരിക്കേണ്ടി വരും. അതിന് വലിയ തുക ചിലവഴിക്കേണ്ടിവരും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media