ഹൈദരാബാദ് : ഡോ.ജി.സജ്ജീവറെഡ്ഡി, ഇന്ത്യയിലെ പ്രമുഖ ട്രേഡ് യൂണിയനായ ഐ.എന്‍.ടിയുസിയുടെ സാരഥ്യത്തില്‍ മൂന്നു ദശാബ്ദം. 97-ാം വയസിലും കര്‍മ്മ നിരതന്‍. സജജ്ജീവറെഡ്ഡിയുടെ 97-ാം ജന്മദിനാഘോഷം ഹൈദരാബാദിലെ വി..എസ്.ടി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.നേട്ടങ്ങുളുടെ ചരിത്രം പറയുന്ന ആ ജീവിതം, അതുകൊണ്ടു തന്നെ ആ പിറന്നാള്‍ ആഘോഷവും വേറിട്ടതും ധന്യവുമായി.
ചടങ്ങില്‍ മുന്‍ എം.പി ഹനുമന്തയ്യ മുഖ്യാതിഥിയായിരുന്നു.ഐ.എന്‍.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റുമാരായ ആര്‍.ചന്ദ്രശേഖരന്‍, ചന്ദ്ര പ്രകാശ് സിംഗ്, ഡോ.രാമചന്ദ്ര കുന്തിയ, സത്യജിത്തു റെഡ്ഢി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സഞ്ജയ് കുമാര്‍ സിംഗ്, ദേശീയ സെക്രട്ടറി ഡോ. എം.പി. പദ്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു