പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം
 


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതല്‍. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലാണിത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1990 സ്‌കൂളുകളില്‍ 372423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 290398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആണ്‍കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെണ്‍കുട്ടികളും പരീക്ഷ എഴുതി.

സയന്‍സ് ഗ്രൂപ്പ് - 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്‌സ് - 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സര്‍ക്കാര്‍ സ്‌കൂള്‍ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്‌കൂളുകളുടെ വിജയശതമാനം 82.82 ആണ്. 78.18 ശതമാനമാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിജയം. 30561 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ആണിത്.

ടെക്‌നിക്കല്‍ ഫലം 72.82 ശതമാനം ആണ്. 50 പേര്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതല്‍ ഇടുക്കി ജില്ലയിലാണ്, 84.64 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം കാസര്‍കോട് ജില്ലയിലാണ്, 71.72 ശതമാനം. 76 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 9 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ട്. മലപ്പുറത്താണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത്. 60 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചു. ഇതില്‍ 50 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം 41 പേരായിരുന്നു മുഴുവന്‍ മാര്‍ക്ക് നേടിയത്. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെയാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടക്കുകയെന്ന് മന്ത്രി അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media