കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍
വിദ്യാതരംഗിണി വായ്പാ പദ്ധതിക്ക് തുടക്കമായി .
കോഴിക്കോട്: വിദ്യാ തരംഗിണി വായ്പാ പദ്ധതിക്ക് കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തുടക്കമായി. 10,000 രൂപ വീതം 100 വിദ്യാര്‍ത്ഥികള്‍ക്കാണ് വായ്പ ലഭ്യമാകുക. വിദ്യാതരംഗിണി വായ്പയുടെ ആദ്യ വിതരണം ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍. സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ പി.എം. അബ്ദുറഹിമാന്‍ അധ്യക്ഷതവഹിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ കെ.എം. രാജേന്ദ്രന്‍ നായര്‍, പി.പി. ഗോപാലന്‍, പി.എം.ഹാരിസ്, വി.പ്രശാന്തന്‍, ടി.കെ. റിയാസ്, എം. ആയിഷ, ശോഭന, ബീന, ജനറല്‍ മാനെജര്‍ ടി. ജയറാണി എന്നിവര്‍ സംബന്ധിച്ചു.
ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിനായി പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച പലിശ രഹിത വായ്പാ പദ്ധതിയാണ് വിദ്യാ തരംഗിണി. രണ്ടു വര്‍ഷം കൊണ്ട് 14 ഗഡുക്കളായി തിരിച്ചടച്ചാല്‍ മതി.