കേരളത്തില്‍ സ്വര്‍ണവില താഴോട്ട്
സ്വര്‍ണവില തുടര്‍ച്ചയായി മൂന്നാം ദിവസവും കുറഞ്ഞു. ബുധനാഴ്ച്ച സ്വര്‍ണം പവന് 320 രൂപ കുറഞ്ഞ് 36,120 രൂപ രേഖപ്പെടുത്തി. 4,475 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്ന് നിരക്ക്. ബജറ്റ് അവതരിപ്പിച്ചതിന് ശേഷം രണ്ടുദിവസംകൊണ്ട് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ 1,000 രൂപയുടെ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ബജറ്റ് ദിവസം രാവിലെ 36,800 രൂപയായിരുന്നു പവന് വില.
സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 36,400 രൂപയാണ് സ്വര്‍ണം പവന് വില കണ്ടത്. ചൊവാഴ്ച്ച സ്വര്‍ണവിലയില്‍ 280 രൂപയുടെ ഇടിവ് വീണ്ടും സംഭവിച്ചു. ബുധനാഴ്ച്ച 320 രൂപ കൂടി കുറഞ്ഞ് 36,120 രൂപയില്‍ സ്വര്‍ണവിലയെത്തി.