മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും.
 


പമ്പ: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നട തുറക്കും. ആഴിയില്‍ അഗ്‌നി പകരുന്നതോടെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം ചെയ്യാം. മണ്ഡലപൂജകള്‍ക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്. ജനുവരി 15ന് ആണ് മകരവിളക്ക്. വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകള്‍ക്കു ശേഷം വൈകിട്ട് അഞ്ചിനാണ് അന്ന് നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും.

19 വരെ തീര്‍ഥാടകര്‍ക്ക് നെയ്യഭിഷേകം ചെയ്യാം .19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമുണ്ട്. 21ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് രാവിലെ പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയ ശേഷം നട അടയ്ക്കും.
അതേസമയം മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറക്കുമ്പോള്‍ പമ്പ മുതല്‍ സന്നിധാനം വരെ അയ്യപ്പന്‍മാര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. തീര്‍ഥാടകര്‍ക്ക് ക്യൂ കോംപ്ലക്‌സിലും നടപ്പന്തലിലും ഫാനുകളും ഔഷധ കുടിവെള്ളവും സജ്ജമാക്കി. കൂടുതല്‍ വെളിച്ചവും വലിയ നടപ്പന്തലില്‍ കുടുതല്‍ ഫാനും സജ്ജമാക്കി.


 

 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media