തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ശക്തമായ മഴ ലഭിക്കാനിടയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ പതിനാറാം തിയ്യതി വരെ മഞ്ഞ അലേര്‍ട്ടാണ്. 14, 15, 16 തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 14 മുതല്‍ 16 വരെ 24 മണിക്കൂറില്‍ 64.5 ല്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
കൊല്ലം ജില്ലയില്‍ 15, 16 തീയതികളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ നാളെ (മെയ് 14) മഞ്ഞ അലേര്‍ട്ട് ഉണ്ട്. ഇടുക്കിയില്‍ മെയ് 16നും മഞ്ഞ അലര്‍ട്ടുണ്ട്. മറ്റ് ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ചാറല്‍ മഴയോ മിതമായ മഴയോ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.