കോഴിക്കോട്:ജെഡിഎസുമായുള്ള ലയനത്തിന് എല്‍ജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം. പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ എം വി ശ്രേയംസ് കുമാര്‍ സന്നദ്ധത അറിയിച്ചു. ലയന സമ്മേളനം ഉടന്‍ നടത്താനും തീരുമാനമായി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് ശ്രേയംസ് കുമാര്‍ പറഞ്ഞു. മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമെന്ന് എം.വി ശ്രേയാംസ് കുമാര്‍ അറിയിച്ചു. നിലവിലെ പ്രസിഡന്റ് മാത്യു ടി തോമസ് പ്രസിഡന്റായി തുടരും.
ലയന കാര്യത്തില്‍ തീരുമാനം എടുക്കാനായി കോഴിക്കോട് എല്‍ജെഡി നേതൃയോഗം ചേര്‍ന്നിരുന്നു. ഏറെ കാലമായുള്ള ചര്‍ച്ചയ്ക്ക് ഒടുവിലാണ് ലയന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനായി ഇന്ന് എല്‍ജെഡി നേതൃ യോഗം ചേര്‍ന്നത്. ലയന കാര്യം ചര്‍ച്ച ചെയ്ത ഏഴ് അംഗ സമതി റിപ്പോര്‍ട്ട് യോഗത്തില്‍ പ്രസിഡന്റ് ശ്രേയംസ് കുമാര്‍ അവതരിപ്പിച്ചു. മറ്റു ജനത പാര്‍ട്ടികളുമായി ചര്‍ച്ച പരാജയമായതും ഇടതു മുന്നണിയില്‍ തുടരേണ്ടതുകൊണ്ടുമാണ് ജെഡിഎസുമായുള്ള ലയനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
എംപി വീരേന്ദ്ര കുമാര്‍ തുടങ്ങി വച്ച ലയന ചര്‍ച്ചയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ലയനം പുറത്തിയാക്കാന്‍ സിപിഐഎം നേതൃത്വവും താല്പര്യമെടുത്തിരുന്നെങ്കിലും അന്നത് നടന്നില്ല.