കൊച്ചിയില്‍ മോഡലിനെ പീഡിപ്പിച്ച കേസ
പ്രതി സലിംകുമാര്‍ കുറ്റം സമ്മതിച്ചു
കൊച്ചി: കൊച്ചിയില്‍ മോഡലിനെ പീഡിപ്പിച്ച കേസില്‍ പ്രതി സലിംകുമാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.ഫോട്ടോഷൂട്ടിന്റെ മറവിലാണ് കൊച്ചിയില്‍ 27 കാരിയായ മോഡലിനെ പീഡനത്തിനരയാക്കിയത്. പ്രതികളായ അജ്മല്‍, ഷമീര്‍, ക്രിസ്റ്റീന എന്നിവര്‍ ഒളിവിലാണ്.
അറസ്റ്റിലായ സലിംകുമാറും പെണ്‍കുട്ടിയും പരസ്പരം അറിയുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാണെന്നും പൊലീസ് പറഞ്ഞു.