കേന്ദ്ര സര്‍ക്കാരിന് ലക്ഷം കോടിയോളം രൂപ
്കൈമാറി ആര്‍ബിഐ; അക്കൗണ്ടിങ് ഇയര്‍ മാറ്റി
മിച്ചമായി കൈവന്ന ഒരു ലക്ഷം കോടിയോളം രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറി ആര്‍ബിഐ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ജൂലൈ മുതല്‍ മാര്‍ച്ച് 31 വരെയുള്ള മിച്ചമാണിത്. ആര്‍ബിഐയുടെ അക്കൗണ്ടിങ് ഇയറില്‍ ഇനി മുതല്‍ മാറ്റം വരികയാണ്. നേരത്തെ ജൂലൈ മുതല്‍ ജൂണ്‍ വരെ ആയിരുന്നു അക്കൗണ്ടിങ് ഇയര്‍. ഇനി ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാകും. സാമ്പത്തിക വര്‍ഷത്തിന് സമാനമായ രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഒമ്പത് മാസത്തെ ട്രാന്‍സിഷന്‍ കാലയളവിലെ പണം സര്‍ക്കാരിന് കൈമാറുന്നത്. 99122 കോടി രൂപയാണ് കൈമാറുക എന്ന് ആര്‍ബിഐ അറിയിച്ചു. രണ്ടാം കൊറോണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് ഒരു ലക്ഷം കോടിയോളം രൂപ ലഭിക്കുന്നത്. ഈ അവസരത്തില്‍ ഇത് വളരെ നേട്ടമാകുമെന്ന് വിലയിരുത്തുന്നു. രാജ്യം സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകുമോ എന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്ന സമയമാണിത്. രാജ്യത്തെ സാമ്പത്തിക സാഹചര്യവും ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തു