13 ദിവസത്തിനുള്ളില്‍ 100 കോടി പേർക്ക് വാക്സിൻ; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് ലോകാരോഗ്യസംഘടന. രാജ്യത്തെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിലാണ് അഭിനന്ദനം.
'ആദ്യത്തെ 10 കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ 85 ദിവസമെടുത്തപ്പോള്‍, ഇന്ത്യ വെറും 13 ദിവസത്തിനുള്ളില്‍ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 65 കോടിയില്‍ നിന്ന് 75 കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നുവെന്നാണ് ട്വീറ്റ്. ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ്ങാണ് ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയത്.