എറണാകുളം: ശബരിമല സര്‍വീസില്‍ കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീര്‍ഥാടകനെ പോലും നിര്‍ത്തിക്കൊണ്ടുപോകാന്‍ പാടില്ല. അങ്ങനെ കണ്ടാല്‍ നടപടിയെടുക്കുമെന്ന് കോടതി വ്യക്തമാക്കി.
നാളെ വൈകിട്ട് ശബരിമല നട തുറക്കാനാരിക്കെ ആദ്യ ആഴ്ചത്തെ വെര്‍ച്വല്‍ ബുക്കിംഗ് പൂര്‍ത്തിയായി. എഴുപതിനായിരം പേര്‍ക്ക് ഒരു ദിവസം ദര്‍ശനം എന്നതാണ് കണക്ക്. നട തുറക്കും മുന്‍പേ ഓണ്‍ലൈന്‍ ബുക്കിംഗ് നിറഞ്ഞു. നിലവിലെ എഴുപതിനായിരം ഓണ്‍ലൈന്‍, 10000 സ്‌പോട്ട് (തല്‍സമയ ബുക്കിംഗ് ) എന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ആലോചനയുണ്ട്. 80000 ഓണ്‍ലൈന്‍,10000 സ്‌പോട്ട് എന്ന രീതിയിലേക്ക് മാറ്റിയേക്കും