ഐഎസ്ആര്‍ഒ ചാരക്കേസ്: നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ ആര്‍.ബി ശ്രീകുമാറടക്കം നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക മേനോന്റെ സിം?ഗിള്‍ ബഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ആര്‍.ബി ശ്രീകുമാര്‍, വിജയന്‍, ബി.എസ് ജയപ്രകാശ്, തമ്പി എസ് ദുര്‍?ഗാനന്ദ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വ്യവസ്ഥകോളെടെയാണ് ഈ നാല് പേര്‍ക്കും ജാമ്യം അനുവദിച്ചത്. (isro conspiracy case HC)
സിബിഐ കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു പ്രതികളുടെ വാദം. തങ്ങള്‍ക്ക് പ്രായമായതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ജോലിയുടെ ഭാഗമായാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഗൂഢാലോചന കേസിന് പാകിസ്താനുള്‍പ്പെടെയുമായി ബന്ധമുണ്ടെന്നും രാജ്യ വിരുദ്ധ ഗൂഢാലോചനയാണ് നടന്നതെന്നും സിബിഐ വാദിച്ചു. രാജ്യാന്തര ബന്ധം തെളിയിക്കാന്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. നമ്പി നാരായണന്‍, ഫൗസിയ ഹസന്‍, മറിയം റഷീദ എന്നിവരും കേസില്‍ പ്രതികള്‍ക്കെതിരെ കക്ഷി ചേര്‍ന്നിരുന്നു .