വീണ്ടും നേട്ടത്തിലേക്ക്: സെന്‍സെക്സ് 353 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 16,900കടന്നു
 



മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം ചൊവാഴ്ച നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 16,900 കടന്നു. സെന്‍സെക്സ് 353 പോയന്റ് ഉയര്‍ന്ന് 56,759ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 16,946ലുമാണ് വ്യാപാരം ആരംഭിച്ചത്. താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രകടമായത്. അതേസമയം, യുക്രെയിന്‍ പ്രതിസന്ധി, അസംസ്‌കൃത എണ്ണവില, വിലക്കയറ്റം തുടങ്ങിയ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. 

ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടിസിഎസ്, വിപ്രോ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. സിപ്ല, ഐഷര്‍ മോട്ടോഴ്സ്,. ഐസിഐസിഐ ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സുചികകളില്‍ ഒരുശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. .


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media