വ്‌ളോഗര്‍മാരുടെ കടന്നുകയറ്റം; ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്
 


കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. സെലിബ്രിറ്റികളെ അനുഗമിച്ചുകൊണ്ടുള്ള വ്ളോഗര്‍മാരുടെ വിഡിയോഗ്രഫിയും അനുവദിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിവാഹ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും വീഡിയോഗ്രഫി അനുവദിക്കും.

ചിത്രകാരി ജസ്ന സലീം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗുരുവായൂര്‍ നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അടുത്തിടെ പരിധിവിട്ടുള്ള വീഡിയോ ചിത്രീകരണവും ഫോട്ടോ എടുക്കലുകളും ഭക്തര്‍ക്കടക്കം ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം നിലനിന്നിരുന്നു. ഇത് ഏറെ വിവാദമായി മാറിയ പശ്ചാത്തലത്തിലും കൂടിയാണ് ഹൈക്കോടതി ഇടപെടല്‍.ഭക്തര്‍ക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും പാടില്ല. ഇത്തരം വിഷയങ്ങളില്‍ ?ഗുരുവായൂര്‍ ദേവസ്വം ശക്തമായ നടപടികള്‍ എടുക്കണം. ആവശ്യമുണ്ടെങ്കില്‍ പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media