ജെഫ് ബെസോസ് ഇന്ന് പടിയിറങ്ങും
രണ്ടരപ്പതിറ്റാണ്ട് തന്റെ വാടക വീടിന്റെ ഗ്യാരേജില്‍ ആരംഭിച്ച കമ്പനിയെ 1.7 ട്രില്യണ്‍ മൂല്യമുള്ള ആഗോള ഭീമനായി വളര്‍ത്തിയത് ജെഫ് ബെസോസ് ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്നും ഇന്ന് പടിയിറങ്ങും. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ഇ കൊമേഴ്‌സ് ഭീമനായ ആമസോണ്‍ കമ്പനി രൂപീകരിച്ച് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഈ തീരുമാനം. ആമസോണിന്റെ ഏറ്റവും ഷെയര്‍ ഉള്ള വ്യക്തി ജെഫ് ബെസോസ് തന്നെയാണ്. അദ്ദേഹം കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയും ചെയ്യും. കമ്പനിയുടെ ആദ്യ സിഇഒ മാറ്റമാണിത്. 1997-ല്‍ ആമസോണ്‍ കമ്പനിയുടെ ഭാഗമായ ജാസ്സിയായിരിക്കും ഇന്ന് മുതല്‍ ആമസോണ്‍ മേധാവി. മാര്‍ക്കറ്റിംഗ് മാനേജരായാണ് ആമസോണില്‍ കരിയര്‍ ആരംഭിച്ചത്. നിലവില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗം മേധാവിയാണ് അദ്ദേഹം. 1,75,000 ഡോളറാണ് ജാസിയുടെ അടിസ്ഥാന ശമ്പളം.
പുതിയ സിഇഒയായി സ്ഥാനമേല്‍ക്കുമ്പോള്‍ 20 കോടി ഡോളറിന്റെ ഓഹരികള്‍ ജാസ്സിയ്ക്ക് ആമസോണ്‍ നല്‍കും. ഇന്ന് 61,000 ഓഹരികള്‍ (മൂല്യം 2.1 കോടി ഡോളര്‍) നല്‍കും. 10 വര്‍ഷം കൊണ്ട് 20 കോടി ഡോളറിന്റേതും നല്‍കും. ഈ വര്‍ഷം 4.53 കോടി ഡോളറിന്റെയും 2020 ല്‍ 4.15 കോടി ഡോളറിന്റെയും ഓഹരികള്‍ ജാസിക്കു നല്‍കിയിരുന്നു. ഇന്ന് ഓണ്‍ലൈന്‍ റീട്ടെയില്‍ ബിസിനസില്‍ നിന്നും ഇ കൊമേഴ്‌സിലേക്കും, ക്ലൗഡ് കംപ്യൂട്ടിംഗ്, ആരോഗ്യമേഖല, ബാങ്കിംഗ് തുടങ്ങി പല വധി മേഖലകളിലേക്ക് ആമസോണ്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കഴിഞ്ഞു.