തൃശൂര്‍: ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മല്‍സ്യത്തൊഴിലാളി യൂണിയനുകള്‍. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലില്‍ മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.