രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് യുഎസ്
വാഷിംഗ്ടണ്‍: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശത്ത് നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് അമേരിക്ക. കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് നവംബര്‍ എട്ടുമുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിന്‍ മൗനോസ് അറിയിച്ചു. നവംബര്‍ എട്ട് മുതലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക.
കൊവിഡിനെതിരായ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് നവംബര്‍ എട്ട് മുതല്‍ രാജ്യത്ത് എത്താമെന്ന് അധികൃതര്‍ വ്യക്തമാക്കി. അവര്‍ക്ക് വ്യോമ - കര - നാവിക മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കാം. യാത്രാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ രൂപരേഖ കഴിഞ്ഞ മാസം തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് വിമാനയാത്രികര്‍ യാത്രയുടെ മൂന്ന് ദിവസം മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശവുമുണ്ടായി. സമ്പര്‍ക്ക ഉറവിടം കണ്ടെത്താനുള്ള സംവിധാനം വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.

രണ്ട് ഘട്ടമായി കര അതിര്‍ത്തി തുറന്ന് കൊടുക്കുകയെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചിരുന്നു. ഒന്നാം ഘട്ടത്തില്‍ വിനോദസഞ്ചാരം പോലെയുള്ള അടിയന്തര സ്വഭാവമില്ലാത്ത സന്ദര്‍ശനങ്ങള്‍ക്ക് എത്തുന്നവര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. അടിയന്തര സ്വഭാവമുള്ള സന്ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല.