സ്പുട്നിക്ക് വാക്സിന്‍ നിര്‍മാണം കേരളത്തില്‍ തുടങ്ങിയേക്കും


കോഴിക്കോട്: സ്പുട്നിക് വാക്സിന്‍ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിര്‍മിക്കുക ഇന്ത്യയിലായിരിക്കും. ഇക്കാര്യത്തില്‍ ഏകദേശ ധാരയായിട്ടുണ്ട്. ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണനയില്‍ കേരളവുമുണ്ട്. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണ യൂണിറ്റ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട സാധ്യതകള്‍ റഷ്യന്‍ അധികൃതര്‍ കേരളത്തിലെ കെഎസ്ഐഡിസിയും കേരളത്തിലെ ഉന്നതാധികാര സമിതിയുമായും ചര്‍ച്ച നടത്തി. പ്രദേശത്തെ സ്വഭാവ സവിശേഷത, വെള്ളത്തിന്റെ ലഭ്യത എന്നിവയെല്ലാം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. വെള്ളത്തിന്റെ ലഭ്യത കണക്കിലെടുത്താല്‍ ഗുജറാത്തിനേക്കാള്‍ മേല്‍ക്കൈ കേരളത്തിനാകും.

റഷ്യന്‍ കൊവിഡ് വാക്സിനായ സ്പുട്നിക് പരീക്ഷണാര്‍ഥം ഉല്‍പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിരുന്നു. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നല്‍കിയത്. മോസ്‌കോയിലെ ഗമാലയ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുമായി ചേര്‍ന്നായിരിക്കും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക.കൊവിഡ് ഡെല്‍റ്റ വകഭേദത്തിന് സ്പുട്നിക് വി വാക്സിന്‍ ഫലപ്രദമെന്ന് റഷ്യ അറിയിച്ചിരുന്നു. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സ്പുട്നിക് വി തന്നെ ആര്‍ഡിഐഎഫിന്റെ പ്രസ്താവന പുറത്തുവിട്ടു. സ്പുട്നിക് വാക്സിന് 1145 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ പരമാവധി വില. ആശുപത്രി നിരക്കുകളും നികുതിയുമൊക്കെ ഉള്‍പ്പെടെയാണ് ഈ വില.


ഏപ്രിലിലാണ് സ്പുട്നിക് വി-ക്ക് രാജ്യത്ത് നുമതി ലഭിച്ചത്. .  ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് ഇത്. നിലവില്‍ രാജ്യത്ത് നാല് വാക്സിനുകള്‍ക്ക് അനുമതിയുണ്ട്. കൊവിഷീല്‍ഡ്, കൊവാക്സിന്‍, സ്പുട്നിക് വി, മൊഡേണ എന്നിവയാണ് രാജ്യത്ത് അനുമതി നല്‍കിയ കൊവിഡ് വാക്സിനുകള്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media