ഇന്ത്യയില്‍നിന്ന് 30 കോടി കൊറോണ വൈറസ്
വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി മ്യാന്‍മര്‍
ദില്ലി: ഇന്ത്യയില്‍ നിന്ന് 30 കോടി കൊറോണ വൈറസ് വാക്‌സിനുകള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി മ്യാന്‍മര്‍. ഫെബ്രുവരി അവസാനത്തോടെ വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെന്റിഗ്രേഡ് വരെ താപനിലയില്‍ സൂക്ഷിക്കാന്‍ കഴിയുന്നതിനാലാണ് ഇന്ത്യയില്‍നിന്ന് വാക്‌സിനുകള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും ഇത് മ്യാന്‍മാറിന്റേതിന് അനുയോജ്യമായ താപനിലയാണെന്നും പ്രസിഡന്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ സാവ് ഹ്‌തെ പറഞ്ഞു.
നേരത്തെ ഇന്ത്യയില്‍ നിന്ന് കൊവിഡ് -19 വാക്‌സിന്‍ ലഭിക്കുമെന്നും ഇത് സംബന്ധിച്ച് കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും മ്യാന്‍മറിലെ ഡി-ഫാക്ടോ നേതാവും സ്റ്റേറ്റ് കൗണ്‍സിലറുമായ ആംഗ് സാന്‍ സൂകി അറിയിച്ചിരുന്നു. മ്യാന്‍മറില്‍ ഇതുവരെ 129,483 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം പിടിപ്പെട്ട് 2,812 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ലയും ആര്‍മി ചീഫ് എം എം നരവനെയും സംയുക്തമായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
വാക്സിനേഷന്റെ കാര്യത്തില്‍ മ്യാന്‍മറിന് മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പകര്‍ച്ചവ്യാധിയുടെ ആഘാതം ലഘൂകരിക്കാനും മ്യാന്‍മറിനെ സഹായിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമെന്നോണവും 3000 ആന്റി കൊവിഡ് റെംഡെസിവിറുകള്‍ ആംഗ് സാന്‍ സൂകിക്ക് ഇന്ത്യ സമ്മാനിച്ചിരുന്നു. കൊവിഷീല്‍ഡിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി മ്യാന്‍മര്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഡ്രഗ് റെഗുലേറ്റര്‍ ഇതിന്റെ ഉപയോഗത്തിന് അനുമതി നല്‍കി.