ജലദോഷം, പനി എന്നിവ ഉള്ളവര്‍ ചികിത്സ തേടുന്ന ദിവസം ആന്റിജന്‍ പരിശോധന നടത്തണം; കൊവിഡ്  പരിശോധന മാനദണ്ഡം പുതുക്കി


തിരുവനന്തപുരം: കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി സംസ്ഥാന ആരോഗ്യ വകുപ്പ്, ഇനി മുതല്‍ ജലദോഷം, പനി എന്നിവ ഉള്ളവര്‍ ചികിത്സ തേടുന്ന ദിവസം ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന നടത്തണം. സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം.

കടുത്ത ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവ് ആയാല്‍ അന്ന് തന്നെ പിസിആര്‍ പരിശോധന നടത്തണം. കണ്ടെയിന്‍മെന്റ് മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.60 വയസിന് മുകളില്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിളര്‍ച്ച ഉള്ള കുട്ടികള്‍ ഇവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ദേശീയ അന്തര്‍ ദേശീയ യാത്ര ചെയ്തവര്‍ 14 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടാല്‍ അന്ന് തന്നെ ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന നടത്തണം.

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തി പിസിആര്‍ പരിശോധന നടത്തണമെന്നും പുതുക്കിയ പരിശോധനാ മാനദണ്ഡത്തില്‍ പറയുന്നു. സമ്പര്‍ക്ക പട്ടികയില്‍ വന്ന ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര ജീവനക്കാരും പിസിആര്‍ പരിശോധന നടത്തണം. കൊവിഡ് വന്നുപോയ ആള്‍ക്ക് വീണ്ടും ലക്ഷണങ്ങള്‍ വന്നാല്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media