കോഴിക്കോട്: നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി നാഷണല്‍ കോളേജ് ഓഫ് ഫാര്‍മസി. ജൂലൈ 10 നു 3 മണിക്ക് മുക്കം കെ.എം.സി.ടി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബഹുമാനപെട്ട എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ ''നാക് അക്രഡിറ്റേഷന്‍ സിര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം നടത്തും.
ഫാര്‍മസി വിദ്യാഭ്യാസ രംഗത്തെ മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്. കേരളത്തിലെ ഫാര്‍മസി കോളേജികളില്‍ ഏറ്റവും ഉയര്‍ന്ന CGPA സ്‌കോര്‍ ആണ് കെ.എം.സി.ടി നാഷണല്‍ കോളേജ് ഓഫ് ഫാര്‍മസിക്കു ലഭിച്ചത്. അടിസ്ഥാന സൗകര്യ വികസനം, അധ്യാപകനിലവാരം, വിവിധങ്ങളായ ഗവേഷണ ഫലം, നൂതന പഠന രീതികള്‍, അക്കാദമിക് മികവ് എന്നിവയുള്‍പ്പെടെ സമസ്ത മേഖലകളും പരിശോധിച്ചാണ് നാക് എ ഗ്രേഡ് ലഭ്യമായത്.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കെ.എം.സി.ടി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോകുന്നതിനുള്ള പ്രചോദനമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് കെ.എം.സി.ടി സ്ഥാപക ചെയര്‍മാന്‍ ഡോ: കെ മൊയ്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ഈ നേട്ടം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടേയും കഠിനാധ്വാനത്തിന്റേയും അര്‍പ്പണമനോഭാവത്തിന്റേയും ഫലമാണെന്നും നാഷണല്‍ കോളജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ.സുജിത് വര്‍മ പറഞ്ഞു. മികച്ച മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാനും, ആരോഗ്യ മേഖലയില്‍ ഗണ്യമായ സംഭാവന നല്‍കാനും തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള പ്രോത്സാഹനമാണിത്. കോളജിന്റെ പഠന, ഗവേഷണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1996 ലാണ് കോഴിക്കോട് മുക്കം കേന്ദ്രീകരിച്ച് കെ.എം.സി.ടി നാഷണല്‍ കോളേജ് ഓഫ് ഫാര്‍മസി പ്രവര്‍ത്തനമാരംഭിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫസര്‍. അഖില്‍ ഹരി (IQAC കോര്‍ഡിനേറ്റര്‍ നാഷണല്‍ കോളേജ് ഓഫ് ഫാര്‍മസി ), സലീം കെ.എന്‍ (advisor accreditation and Ranking KMCT Group)എന്നിവരും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.