നേട്ടത്തിൽ തുടങ്ങി സൂചികകൾ; ഐ.പിഒകളിൽ പ്രതീക്ഷ
വാരാന്ത്യം നേരിയ നഷ്ടത്തിലേക്കു നീങ്ങിയ സൂചികകള്‍ വാരാദ്യം തിരിച്ചുവരവു നടത്തുമെന്നു വിലയിരുത്തല്‍. രാജ്യാന്തര വിപണികളുടെ ഉണര്‍വ് പ്രാദേശിക സൂചികകള്‍ക്ക് അനുഗ്രഹമാണ്. അതേസമയം ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതു വെല്ലുവിളിയാണ്. തുടര്‍ച്ചയായി രണ്ടു വാരവും നേട്ടം കൈവരിച്ചാണ് സൂചികകളുടെ വരവ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ കഴിഞ്ഞവാരം 3- 4 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. പ്രീ സെക്ഷനില്‍ സെന്‍സെക്‌സ് 400 പോയിന്റിനു മേല്‍ നേട്ടം കൈവരിച്ചു. നിലവില്‍ (9.45 എ.എം) സെന്‍സെക്‌സ് 368 പോയിന്റ് നേട്ടത്തില്‍ 59,154.50 ലും നിഫ്റ്റി 114 പോയിന്റ് ഉയര്‍ന്നു 17,625.65 ലുമാണ്. ഐ.പി.ഒകളും ഇന്നത്തെ വിപണിയില്‍ നിര്‍ണായക ഘടകമാണ്.
ഇന്ന് വിപണകളില്‍ ലിസ്റ്റിങ്ങിനൊരുങ്ങുന്ന ടെഗാ ഇന്‍ഡസ്ട്രീസ് ഓഹരികളിലാണ് നിക്ഷേപകരുടെ കണ്ണ്. ഐ.പി.ഒ. സെക്ഷനില്‍ കമ്പനി റീട്ടെയില്‍ വിഭാഗത്തില്‍ 29.44 തവണ ആവശ്യക്കാരെ നേടിയിട്ടുണ്ട്. 453 രൂപ ഇഷ്യൂ വിലയിലെത്തിയ ഓഹരികളില്‍ നിന്ന് നേട്ടത്തില്‍ കുറഞ്ഞമൊന്നും നിക്ഷേപകര്‍ ആഗ്രഹിക്കുന്നില്ല. ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മാണ മേഖലയിലെ മുന്‍നിരക്കാരാണ് ടെഗാ. ഇന്ന് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്ന മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ് ലിമിറ്റഡും ശ്രദ്ധാകേന്ദ്രമാണ്. 780- 796 രൂപയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത് ഫാര്‍മ റീട്ടെയിലറാണ് മെഡ്പ്ലസ്. 15 വരെ ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. 23നാണ് ലിസ്റ്റിങ്.
സബ്‌സ്‌ക്രപ്ഷന്‍ തുടരുന്ന മാപ് മൈ ഇന്ത്യ- സി.ഇ. ഇന്‍ഫോ സിസ്റ്റംസ് ലിമിറ്റഡ് ഓഹരികള്‍ റീട്ടെയില്‍ വിഭാഗത്തില്‍ ഇതുവരെ 7.08 തവണ ആവശ്യപ്പെട്ടിട്ടുണ്ട്. 1,000- 1,033 രൂപ വില നിശ്ചയിച്ചിരിക്കുന്ന ഓഹരികള്‍ 13 വരെ സബ്‌സ്‌ക്രൈബ് ചെയ്യാം. 21നാണ് ലിസ്റ്റിങ്. അഡ്വാന്‍സ് മാപ്പുകള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യയിലെ അഗ്രഗണ്യരാണ് കമ്പനി. സബ്‌സ്‌ക്രിപ്ഷന്‍ തുടരുന്ന മെട്രോ ബ്രാന്‍ഡ്‌സ് ലിമിറ്റഡ് റീട്ടെയില്‍ വിഭാഗത്തില്‍ 0.52 തവണമാത്രമാണ് ഇതുവ ്രെആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ റീട്ടെയില്‍ ചെരുപ്പ് വ്യവസായത്തിലെ മുന്‍നിരക്കാരാണ് മെട്രോ. 1955 മുതല്‍ വിപണിയലുള്ള ബ്രാന്‍ഡാണ്. 485- 500 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 14-ാം തീയതി വരെ സബ്‌സ്‌ക്രൈബ് ചെയ്യാം. 22നാണ് ലിസ്റ്റിങ്.
രണ്ടാം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച വേദാന്ത ഇന്നത്തെ സ്റ്റാര്‍ ആകാനാണ് സാധ്യത. ഒരു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 13.50 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 18 ആണ് ലാഭവിഹിതത്തിനുള്ള റെക്കോഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഇടക്കാല ലാഭവിഹിതം തീരുമാനിക്കാന്‍ യോഗം ചേരുന്ന പവര്‍ഗ്രിഡ് ഓഹരികളും ഇന്നു ശ്രദ്ധാകേന്ദ്രമാണ്. ധനമസാഹരണത്തിനൊരുങ്ങുന്ന ബര്‍ഗര്‍ കിങ്, ഏറ്റെടുക്കലുകളുമായി മുന്നോട്ടുപോകുന്ന ഗോദറേജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, നസാര ടെക്‌നോളജീസ്, പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന മിന്‍ഡ ഇന്‍ഡസ്ട്രീസ്, ഗ്ലോബസ് സ്പിരിറ്റ്‌സ്, ആന്റണി വേസ്റ്റ് ഹാന്‍ഡ്‌ലിങ്, ഡോ. റെഡ്ഡീസ് ലാബ് ഓഹരികളിലും ചലനങ്ങള്‍ പ്രതീക്ഷിക്കാം.
ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ 28 ഉം നേട്ടത്തിലാണ്. പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക്, എന്‍.ടി.പി.സി, ടാറ്റ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്, മാരുതി, അള്‍ട്രാടെക് സിമെന്റ്, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, എച്ച്.ഡി.എഫ്്.സി, കോട്ടക് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഡോ. റെഡ്ഡീസ് ലാബ്, എസ്.ബി.ഐ.എന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്.ഡി.എഫ്.സി. ബാങ്ക്, ബജാജ് ഓട്ടോ, ബജാജ് ഫിന്‍സെര്‍വ്, ടെ്ക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്.സി.എല്‍. ടെക്, റിലയന്‍സ്, ടി.സി.എസ്, ഐ.ടി.സി, നെസ്‌ലെ ഇന്ത്യ ഓഹരികള്‍ നേട്ടത്തിലാണ്. മഹീന്ദ്ര, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.
കോവിഡ് ഭീഷണികള്‍ക്കിടയിലും തുടര്‍ച്ചയായി നാലാം സാമ്പത്തിക പാദത്തിലും രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി) ഉയര്‍ന്നത് നേട്ടമാണെങ്കിലും പണപ്പെരുപ്പം തിരിച്ചടിയാണ്. നടപ്പു വര്‍ഷം രാജ്യം 9.5 ശതമാനം വളരുമെന്ന് ധനനയം വ്യക്തമാക്കുമ്പോഴും പണപ്പെരുപ്പം ആറു ശതമാനത്തോളം ഉയരുമെന്നു വിലയിരുത്തുന്നുണ്ട്. ഭക്ഷ്യ- ഇന്ധന വിലക്കയറ്റമാണ് പ്രധാന തലവേദന. നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ രാജ്യം 8.4 ശതമാനം വളര്‍ച്ച കൈവരിച്ചു. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 20.1 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നെങ്കിലും ഇത് ലോക്ക്ഡൗണുകളുടെ പ്രഭാവമായിരുന്നു. 2020- 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 32.97 ലക്ഷം കോടിയായിരുന്നു ജി.ഡി.പി. ഇക്കഴിഞ്ഞ പാദത്തില്‍ 35.73 കോടിയിലെത്തി.