സ്വര്‍ണ വില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,880 രൂപയാണ് വില. ഒരു ഗ്രാമിന് 4485 രൂപയും. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയായിരുന്നു വില. രണ്ട് ദിവസം കൊണ്ട് പവന് 160 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,788.83 ഡോളറിലാണ് വ്യാപാരം.