നിലമ്പൂരില്‍ അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു, രണ്ട് പേരെ കാണാതായി
 


മലപ്പുറം: നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍ പെട്ടു. ഇന്ന് പുലര്‍ച്ച് മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കില്‍ അകപ്പെട്ടത്. ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി. എന്നാല്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താന്‍ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയവരാണ് ഇവരെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ ആറ് മണിക്ക് ശേഷം മാത്രമാണ് ചടങ്ങുകള്‍ ആരംഭിക്കുക. അഞ്ചംഗ കുടുംബത്തിന്റേത് ആത്മഹത്യാശ്രമമാണോയെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media