ഇന്നും നേട്ടത്തില്‍ നിഫ്റ്റി വീണ്ടും 17,100 പിന്നിട്ടു
മുംബൈ: കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തില്‍നിന്ന് നേട്ടംതിരിച്ചുപിടിച്ച് വിപണി. വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകളില്‍ നേട്ടം. നിഫ്റ്റി 17,100ന് മുകളിലെത്തി. സെന്‍സെക്സ് 287 പോയന്റ് നേട്ടത്തില്‍ 57,548ലും നിഫ്റ്റി 84 പോയന്റ് ഉയര്‍ന്ന് 17,138ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
ടാറ്റ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി, എസ്ബിഐ, കോള്‍ ഇന്ത്യ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
തകര്‍ച്ചയുടെ ദിനങ്ങള്‍ പിന്നിട്ട് ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലെത്തി. ഇരുസൂചികകളും 0.8ശതമാനത്തോളം ഉയര്‍ന്നു..