കോഴിക്കോട്: മലബാര്‍ മില്‍മ കാലിത്തീറ്റക്ക് സബ്‌സിഡി പ്രഖ്യാപിച്ചു. ഡിസംബര്‍ മാസം ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് ചാക്ക് ഒന്നിന് 100 രൂപ സബ്‌സിഡി ലഭിക്കും. സബ്‌സിഡി കഴിച്ച് 1450 രൂപ നല്‍കിയാല്‍ മതിയാവും. കാലിത്തീറ്റയുടെ വില 6.5 ശതമാനം കുറയ്ക്കാന്‍ ഇതു വഴി സാധിക്കും.
കലിത്തീറ്റയുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കി പരമാവധി വില വില കുറച്ച് ക്ഷീര കര്‍ഷകര്‍ക്കു നല്‍കാനുള്ള സമീപനമാണ് മേഖലാ യൂണിയന്‍ കൈക്കൊള്ളുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ മാസം വരെ തീറ്റ വസ്തുക്കളുടെ സബ്‌സിഡിയായി 10 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ നല്‍കിയെന്നും ഇത് സമീപ കാലത്തെ ഏറ്റവും വലിയ സബ്‌സിഡി ധനസഹായമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.