കേരളത്തില്‍ സ്വര്‍ണവില കൂടി.
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായി ഇന്നത്തെ സ്വര്‍ണ നിരക്ക്. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 68.70 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 549.60 രൂപ.
ഇന്ന് ദേശീയ വിപണിയില്‍ സ്വര്‍ണം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണവില 10 ഗ്രാമിന് 46,990 രൂപ വില കുറിക്കുന്നു (0.32 ശതമാനം നേട്ടം). വെള്ളിയിലും ഉണര്‍വുണ്ട്. കിലോയ്ക്ക് 69,482 രൂപ നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം (0.59 ശതമാനം നേട്ടം).
ഔണ്‍സിന് 1,769.11 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണ വ്യാപാരം വ്യാഴാഴ്ച്ച പുരോഗമിക്കുന്നത്. അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം ഇടിഞ്ഞ് 1,768.10 ഡോളര്‍ നിലയിലും ഇടപാടുകള്‍ നടത്തുകയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് വെള്ളി നേട്ടത്തിലാണ് മുന്നേറുന്നത്. ഔണ്‍സിന് 26.14 ഡോളര്‍ കുറിച്ചാണ് വെള്ളി മുന്നേറുന്നു (0.1 ശതമാനം നേട്ടം). ഇതേസമയം, പ്ലാറ്റിനം വില 0.5 ശതമാനം ഇടിഞ്ഞ് 2,764.68 ഡോളറിലെത്തി. പലേഡിയം വില 0.6 ശതമാനം കുറഞ്ഞ് 1,065.74 ഡോളറും രേഖപ്പെടുത്തുന്നു.