പ്ലസ്ടു പരീക്ഷ മാർച്ച് 30 മുതൽ.എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന്
എസ്എസ്എൽസി , പ്ലസ് ടു വിഎച്ച്എസ്ഇ (VHSE) പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്ഷെ ഡ്യൂൾ പ്രഖ്യാപിച്ചത്.
എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും. മാർച്ച് 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29വരെയുണ്ടാകും. എസ്എസ്എൽസി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയാണ് നടക്കുന്നത്.
പ്ലസ്ടു പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ്. പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ഏപ്രിൽ 21 വരെയും നടക്കും.
വിഎച്ച്എസ്ഇ (VHSE) പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിഎച്ച്എസ്ഇ മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ നടക്കും. വിശദമായ ടൈംടേബിൾ തിരുവനന്തപുരത്ത് അധികൃതർ പുറത്തിറക്കുമെന്ന് മന്ത്രി കാഡർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.