വാര്‍ഷിക പ്രൈം ഡേ വില്‍പ്പന മാറ്റിവച്ച് ആമസോണ്‍ ഇന്ത്യ
കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ വാര്‍ഷിക പ്രൈം ഡേ വില്‍പ്പന മാറ്റിവച്ചതായി ആമസോണ്‍ ഇന്ത്യ അറിയിച്ചു. താല്‍ക്കാലികമായാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ തീയതി കമ്പനി പിന്നീട് അറിയിക്കുന്നതാണ്.
എല്ലാവര്‍ഷവും ആമസോണ്‍ രണ്ട് ദിവസത്തെ പ്രൈം ഡേ വില്‍പ്പന നടത്താറുണ്ട്. പുതിയ പ്രൈം വരിക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. അതേസമയം, പ്രൈം ഡേ വില്‍പ്പനയില്‍ വമ്പന്‍ ഓഫറുകളാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്്പ്പുകള്‍ എന്നിവയ്ക്കടക്കം വന്‍ വിലക്കിഴിവിലാണ് പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ നല്‍കിയിരുന്നത്. കൂടാതെ ഓര്‍ഡര്‍ ചെയ്ത ഉത്പ്പനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഡെലിവര്‍ ചെയ്യാനുള്ള അവസരവും പ്രൈം ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നു. സാധരണ എല്ലാവര്‍ഷവും ജൂലൈ മാസങ്ങളിലാണ് പ്രൈം വില്‍പ്പന നടക്കാറുള്ളത്.പുതിയ തീയതി കമ്പനി പിന്നീട് അറിയിക്കുമെന്നു അറിയിച്ചു .