മയക്കുവെടിവെച്ചു; അരിക്കൊമ്പന്‍ ആനിമല്‍ ആംബുന്‍്‌സില്‍
 



ചിന്നക്കനാല്‍ : പലതവവണ കുതറിമാറാന്‍ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവില്‍ ആനിമല്‍ ആംബുലന്‍സില്‍ കറ്റി. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക്. നാല് കുംങ്കിയാനകള്‍ നിരന്നുനിന്നാണ് അവസാനം വരെ പൊരുതിയ അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയത്.  മൂന്ന് തവണ അരിക്കൊമ്പന്‍ കുതറിമാറി. ഇതിനിടെ കുംങ്കി ആനകള്‍ അരിക്കൊമ്പനെ ചാര്‍ജ് ചെയ്ത് ആനിമല്‍ ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്. 

അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാന്‍ കഴിഞ്ഞതിനാല്‍ ഇനി മിഷന് മുന്നില്‍ കാര്യമായ വെല്ലുവിളികളില്ല.  അരിക്കൊമ്പന്‍ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാന്‍ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നേരത്തേ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിനിര്‍ത്തിയത്. ശക്തമായ മഴ പെയ്യുന്നതിനാല്‍ മയക്കം വിട്ട് ആന ഉണരാനുള്ള സാധ്യതയുണ്ടോ എന്ന സംശയവുമുണ്ട്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media