കുടുംബം പോറ്റുന്ന മൂന്നാം ക്ലാസുകാരിക്ക് ബോചെയുടെ കൈത്താങ്ങ്
 



ആലപ്പുഴ:  പിതാവിനെ സഹായിക്കാന്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം നടത്തുന്ന മൂന്നാം ക്ലാസുകാരിയായ ശരണ്യയ്ക്കും ചേച്ചി ഗൗരിക്കും സഹായഹസ്തവുമായി ബോചെ. ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മണ്ണഞ്ചേരി പൊന്നാട് സ്വദേശിയായ ഗവേഷും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും മാത്രമടങ്ങുന്ന കുടുംബത്തിന്റെ വീടെന്ന സ്വപ്നമാണ് ബോചെ യാഥാര്‍ത്ഥ്യമാക്കിയത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ നിസ്സഹായാവസ്ഥയില്‍ കഴിഞ്ഞ കുടുംബത്തിന്റെ വിവരമറിഞ്ഞ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന പതിനേഴ് ലക്ഷം രൂപ നല്‍കി കടബാധ്യതയില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. കെ.സി വേണുഗോപാല്‍ എം.പി. യുടെ ഇടപെടലിനെ തുടര്‍ന്നാണ് ഗവേഷിന്റെ വായ്പ എഴുതിത്തള്ളിയതും വീട് യാഥാര്‍ത്ഥ്യമായതും. വീടിന്റെ താക്കോല്‍ദാന ചടങ്ങ് കെ.സി. വേണുഗോപാലും ബോച്ചെയും ചേര്‍ന്ന് നിര്‍വ്വഹിച്ചു 

 പിതാവിനെ സഹായിക്കാന്‍ മകള്‍ ഗൗരി ബള്‍ബ് നിര്‍മാണം തുടങ്ങിയത് വാര്‍ത്തയായിരുന്നു. സ്‌കൂള്‍ സമയത്തിന് ശേഷമാണ് ഓരോ ദിവസവും കുട്ടികള്‍ ബള്‍ബ് നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും സമയം കണ്ടെത്തുന്നത്. ഈ കുട്ടികള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഗൃഹപ്രവേശന ചടങ്ങില്‍ സംസാരിക്കവെ ബോചെ പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ തുടര്‍ന്നും സഹായങ്ങള്‍ നല്‍കുമെന്ന് ബോചെ കൂട്ടിച്ചേര്‍ത്തു.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media