മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡിയും കന്നുകാലി ഇന്‍ഷൂറന്‍സ് സബ്സിഡിയും അനുവദിച്ചു



കോഴിക്കോട്:  മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡിയും  കന്നുകാലി ഇന്‍ഷൂറന്‍സ് സബ്‌സിഡിയും അനുവദിച്ചു. നിലവില്‍ നല്‍കി വരുന്ന കാലിത്തീറ്റ സബ്‌സിഡി ഡിസംബര്‍ മാസത്തിലും തുടര്‍ന്ന് നല്‍കും. ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന്   മലബാര്‍ മില്‍മ 200 രൂപ സബ്‌സിഡി നല്‍കും. ഇതിനു പുറമെ കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ 100 രുപയും ചാക്കൊന്നിന് സബ്‌സിഡിയായി നല്‍കുന്നതാണ്.  ഇതുപ്രകാരം ഡിസംബര്‍ മാസത്തില്‍ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് ചാക്കൊന്നിന് 300 രൂപ ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡിയായി ലഭിക്കും. മില്‍മ ബൈപ്രോ കാലിത്തീറ്റയ്ക്ക്  ചാക്കൊന്നിന് 100 രൂപയും സബ്‌സിഡി ലഭിക്കും. ക്ഷീര സംഘങ്ങള്‍ മുഖേന എംആര്‍ഡിഎഫ്  നല്‍കി വരുന്ന ടിഎംആര്‍ കാലിത്തീറ്റക്ക് കിലോഗ്രാമന് 1രൂപ വീതം നല്‍കി വരുന്ന സബ്‌സിഡി ഡിസംബര്‍ മാസത്തിലും തുടരും. 

 മേഖലാ യൂണിയന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫ് ഇന്ത്യയുമായി  സഹകരിച്ച നടപ്പിലാക്കി വരുന്ന  കന്നുകാലി ഇന്‍ഷൂറന്‍സ് പദ്ധതി ഡിസംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കുകൂടി തുടരാനും തീരുമാനിച്ചു. നിലവില്‍ കറവമാടുകളെ ഇന്‍ഷൂര്‍ ചെയ്യാന്‍ അനുവദിച്ചിരുന്ന പ്രീമിയം സബ്‌സിഡി തുക 700 രൂപയില്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചതായും ചെയര്‍മാന്‍ കെ.എസ്.മണി അറിയിച്ചു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media